(www.thalasserynews.in) പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്താടി വീട്ടിൽ ഷരോൺ (19)നെ പിതാവ് കൊലപ്പെടുത്തി എന്ന കേസ് വിധി പറയാനായി മാറ്റി. 21നാണ് വിധിപ്രഖ്യാപനം.
വീട്ടിലെ മുറിയിൽ ചേട്ടൻ മൊബൈലിൽ നോക്കുമ്പോൾ പിതാവ് പിന്നിൽ നിന്ന് കുത്തുകയായിരുന്നു എന്നാണ് സഹോദരന്റെ മൊഴി.
പിതാവായ തേരകത്താടി വീട്ടിൽ സജി ജോർജ് (50)ആണ് കേസി ലെ പ്രതി. 2020 ആഗസ്റ്റ് 15ന് വൈകുന്നേരം വീട്ടിലെ ഡൈനിംഗ് ഹാളിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന ഷരോണിനെ പിതാവായ പ്രതി പിന്നിൽ നിന്നും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീ സ് കേസ്. പ്രതിയുടെ ഭാര്യ ഇറ്റലിയിൽ നേഴ്സാണ്.
ഭാര്യ അയക്കുന്ന പണമെല്ലാം മദ്യ പിച്ച് തീർക്കുന്നതിനാൽ പിന്നീട് അമ്മ മകൻ ഷരോണിന്റെ പേരിലാണ് പണമയച്ചിരുന്നത്.ഈ വിരോധവും പ്രതിക്ക് ഉണ്ടായിരുന്നുവത്രെ.
ആഗസ്റ്റ് 14 ന് പിതാവ് വീട്ടിൽ നിന്നും നാടൻ ചാരായം വാറ്റുന്നത് ഷരോൺ തടഞ്ഞിരുന്നു. ഇത് വാക്ക് തർക്കത്തിലാവുകയും കയ്യാങ്കളിയിൽ പ്രതിക്ക് ഇടത് കണ്ണിൻ്റെ പുരിക ത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിരോധമാ ണ് കൊലക്ക് കാരണമായി ആരോപിക്കുന്നത് മാത്യു എന്ന ബേബിയുടെ പരാതി പ്രകാര മാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.എ.സി.സ ജി. അനൂപ) അലക്സാണ്ടർ, ബിനോയ് കുര്യൻ, അഖിൽ ടോമി, ഫോറൻസിക് സർജ്ജൻ ഡോ.എസ്. ഗോപാലകൃഷ്‌ണപിള്ള, ഡോ. മെൽബ, കെ.എസ്.ഇ.ബി എഞ്ചിനീയർ ഷാജ് കുര്യൻ, വില്ലേജ് ഓഫീ സർമാരായ വിനീത് എം.എ സ്.ജിജു, പഞ്ചായത്ത് സിക്രട്ടറി കെ.കെ.രാജേഷ്, സയിൻ്റ് ഫിക് ലിജിത് പി.എസ്, പോലിസ് ഓഫീസർമാരായസ്.പി.സുധീർ, രമേശൻ, പി.സി.അജിത്ത് കുമാർ, പ്രകാ ശൻ, വിനോദ് പ്രകാശൻ എം.എസ്.പ്രമോദ് തുടങ്ങി 42 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ നേരത്തെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഷൈൻ മുമ്പാകെ വിചാരണ നടന്നു വന്ന ഈ കേസിൽ പ്രതി പുറത്തിറങ്ങിയാൽ ഇളയ കുട്ടിയുടെ ജീവന് ഭീഷണിയാവുമെന്നും, നാട്ടുകാർ പ്രതിക്ക് വിരോധികളായി മാറിയതിനാലും പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാൽ പ്രതി ഇന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയാണ് ഉള്ളത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ കെ.അജിത്ത് കുമാർ, മുൻ അഡീഷണൽ ജില്ലാ ഗവപ്ലീഡർ ആയിരുന്ന കെ.പി.ബിനിഷയുമാണ് ഹാജരാവുന്നത്. ഒന്നാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കേസ് പരിഗണിച്ച് വരുന്നത്.
Thalassery First Assistant in the case where the man was stabbed to death by his father on the 19th. The District Sessions Court will pronounce its verdict on 21st