ഇരിങ്ങണ്ണൂർ സൗത്ത് പ്രദേശത്ത് കുളമുള്ളതിൽ താഴെക്കുനിയിൽ പട്ടേരി ദിനേശൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നട്ടുവളർത്തിയ 50 ഓളം വാഴക്കന്നുകൾ പിഴുതി മാറ്റി നശിപ്പിച്ച നിലയിൽ.
കർഷകനായ കൊല്ലൻ്റവിട ശശിയും സ്ഥല ഉടമ ദിനേശനും ഒന്നിച്ച് നൂറോളം വാഴക്കന്നുകൾ 20 സെൻ്റ് സ്ഥലത്ത് നട്ടതാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.
കാടുപിടിച്ച ഈ സ്ഥലം പുല്ല് വെട്ടി വൃത്തിയാക്കിയാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. മദ്യകുപ്പികളും പ്ലാസ്റ്റിക്ക്കുപ്പികളുമടക്കമുള്ള നിരവധി മാലിന്യങ്ങളും ഇവിടെയുണ്ടായിരുന്നു.
വാഴക്കന്നുകൾ നശിപ്പിച്ചതിൽ നാദാപുരം പോലീസ് സ്റ്റേഷനിൽ സ്ഥല ഉടമ പരാതി നൽകി. കാർഷിക വിളകൾ രാത്രിയുടെ മറവിൽ നശിപ്പിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നപടികൾ സ്വീകരിക്കണമെന്നാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
കർഷകൻ്റെ ജീവനോപാധി ലഹരിയുടെ മറവിൽ നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നതും
Banana trees destroyed by anti-social elements in Iringannur