തലശേരി :(www.thalasserynews.in)ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ ബെയ്ലി പാലം നിർമ്മിച്ച സംഘത്തിലുണ്ടായിരുന്ന ഏക വനിതാ മേജർ സീത ഷെൽക്ക നയിക്കുന്ന ഇ - ബൈക്ക് റാലിക്ക് തലശേരിയിൽ ഉജ്വല വരവേൽപ്പ്. എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് ചോനാടം ഇത്താത്താസ് കിച്ചൻ റസ്റ്റോറൻ്റിൽ സ്വീകരണം ഒരുക്കിയത്.
വയനാട്ടിൽ സ്ഥാപിച്ച ബെയ്ലി പാലം നിർമാണത്തിന്റെ നേതൃത്വം വഹിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ സീത ഷെൽക്കയാണ് ഇ.ബൈക്ക് റാലി നയിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ വനിതാ ഉദ്യോഗസ്ഥർ കരുത്തോടെ മുന്നോട്ട് വരുന്ന ഒരു ഉദാഹരണം കൂടിയാണ് സീത ഷെൽക്കയുടെ ഈ യാത്ര.
ബെയ്ലി പാലം നിർമ്മാണം ഒരു സാങ്കേതിക വെല്ലുവിളിയായി കണ്ടുവരുമ്പോഴും, അത് ശക്തമായ നേതൃത്വത്തോടെ നിർവഹിച്ച് സീത ഷെൽക്ക സമർപ്പിതത്വത്തിന്റെ മാതൃകയാണ്. ഇ.ബൈക്ക് റാലി പരിസ്ഥിതി സൗഹൃദ യാത്രയുടെ പ്രാധാന്യം പ്രചാരണം ചെയ്യുന്നതോടൊപ്പം, സൈനികരുടെയും വനിതകളുടെയും നേതൃത്വ കഴിവുകൾക്കുള്ള അംഗീകാരമായി കൂടി മാറുമെന്ന് സീത ഷെൽക്ക പറഞ്ഞു..
ഈ യാത്ര യുവതലമുറക്ക് പ്രചോദനമാകുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ അത്യാവശ്യത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നാരംഭിച്ചയാത്ര തൃശ്ശൂർ കോഴിക്കോട് ജില്ലകൾ പിന്നിട്ടാണ് കണ്ണൂരെത്തിയതി. മദ്രാസ് ഇഞ്ചിനീയർ ഗ്രൂപ്പ് ബാങ്കളൂരിൻ്റെ ഇ - ബൈക്ക് റാലിക്ക് ചോനാടം ഇത്താത്താസ് കിച്ചൻ റസ്റ്റോറൻ്റിൽ സ്വീകരണം നൽകി. എക്സ് സർവീസസ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റാലിക്ക് സ്വീകരണമൊരുക്കിയത്. ലീഡർ മേജർ സിത ഷെൽ ക്കയേയും റാലിയിലെ അംഗങ്ങളേയും പൊന്നാടയും മൊമെൻ്റോയും നൽകി ആദരിച്ചു. എക്സ് സർവ്വീസസ് ലീഗ് ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് , എൻ ബാബു, കെ.കെ രവീന്ദ്രൻ വിജയൻ എന്നിവർ നേതൃത്വം
നൽകി. വീരാജ് പേട്ട, മൈസൂർ വഴി ഇ- ബൈക്ക് റാലി തിരികെ ബാംഗ്ലൂരെത്തും.
The E-Bike Yatra led by Major Sita Shelka, the only woman who was part of the team that built the Bailey Bridge in Wayanad, received a warm welcome in Thalassery under the leadership of the X.Services League.