(www.thalasserynews.in)പാലക്കാട് നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചാരണ ത്തിന്റെ അവസാന മണിക്കൂറുകളാണ്.
പാലക്കാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ കളം നിറഞ്ഞത്. പാലക്കാടൻ പോരാട്ടത്തിൻ്റെ വീറും വാശിയുമുള്ള കാഴ്ച്ചകളാണ് കൊട്ടിക്കലാശത്തിൽ കാണാൻ കഴിഞ്ഞത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പാലക്കാട് വിക്ടോറിയ കോളേജിൽ നടന്നു. രാവിലെ 11 മണി മുതലാണ് നടപടികൾ ആരംഭിച്ചത്.
വൈകീട്ടോടെ നടപടികൾ പൂർത്തിയാക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂർ മുൻപും വോട്ടെണ്ണൽ ദിനമായ നവംബർ 23നും ഡ്രൈ ഡ്രേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
1,94,706 വോട്ടർമാരാണ് ബുധനാഴ്‌ച വിധിയെഴുതുന്നത്. ഇതിൽ 1,00,200 പേർ സ്ത്രീ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും, 2445 പേർ 18-19 വയസ്സുകാരും, 780 പേർ ഭിന്നശേഷിക്കാരും, നാലു പേർ ട്രാൻസ്‌ജെൻഡേഴ്‌സും ആണ്. 229 ആണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസി വോട്ടർ മാരുടെ എണ്ണം.
വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർ ത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്ര സിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്‌താണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ. സന്ദീപിൻ്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടു ണ്ടെന്ന് രാഹുൽ മാങ്കുട്ടത്തിലും, തെരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു
Palakkad to the polling booth tomorrow; Fronts hopeful