Dec 5, 2024 08:07 PM

തലശേരി:(www. thalasserynews.in)തലശ്ശേരി തലശ്ശേരി കണ്ടിക്കൽ പ്രദേശത്ത് ചതുപ്പ് നിലം നികത്തി മണ്ണിടുന്നതിനെതിരെ യൂത്ത് ലീഗ് രംഗത്ത്. കണ്ടിക്കൽ ശ്മശാനത്തിന്നടുത്ത് റിയൽ എസ്റ്റേറ്റ് മാഫികളുടെ നേതൃത്വത്തിൽ ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുത്ത് വ്യാപകമായി മണ്ണിട്ടു നികത്തി കൊണ്ടിരിക്കുകയാണ്.

തൊട്ടടുത്ത ജനവാസ കേന്ദ്രത്തെയും, വരാൻ പോവുന്ന അമ്മയും കുഞ്ഞും ആശുപത്രിയെയും ചുറ്റുപാടിനെയും ഇത് അപകടപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സബ്ബ് കലക്ടർക്ക് പരാതി നൽകിയത്.

എത്രയും പെട്ടെന്ന് മണ്ണിടൽ തടയണമെന്നും യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായിയും ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ടും ആവശ്യപ്പെട്ടു. നിവേദനം കൊടുക്കുന്ന സംഘത്തിൽ മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമൂദ് ,ഷഹബാസ് കായ്യത്ത്, കെ.വി മജീദ് എന്നിവരുമുണ്ടായിരുന്നു.

Acres of fields and swampy land are being filled with soil in Kandikkal, Thalassery; Youth League files complaint

Next TV

Top Stories