Feb 10, 2025 02:41 PM

തലശേരി :(www.thalasserynews.in)സംസ്ഥാന ബഡ്ജറ്റിൽ സർവീസ് പെൻഷൻകാരോട് കാണിച്ച അവഗണനക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി തലശ്ശേരി ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

വൈസ് പ്രസിഡണ്ട് ടി.ദിനേശന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ. കെ. നാരായണൻ മാസ്റ്റർ, പി.വി.ബാലകൃഷ്ണൻ, . കെ. പ്രഭാകരൻ, എം. സോമനാഥൻ, കെ. ഭരതൻ എന്നിവർ സംസാരിച്ചു. പ്രതീകാത്മാമകമായി ബഡ്ജ്റ്റിന്റെ കോപ്പി കെ. കെ. നാരായണൻ മാസ്റ്റരുടെ നേതൃത്വത്തിൽ കത്തിച്ചു. പി. കെ. ശ്രീധരൻ മാസ്റ്റർ, . വി. വി രാജീവ് കുമാർ, . കെ. ടി. സുധീർകുമാർ, സി. പി.അജിത്കുമാർ,. വി. പി. മോഹനൻ, . കെ. വിശ്വനാഥൻ, എം. വി. മോഹൻദാസ്, കെ.പി. കുശലകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി

Neglect of pensioners; In Thalassery, K. S. S. PA. burned a copy of the budget and protested.

Next TV

Top Stories










News Roundup






Entertainment News