തലശേരി:(www.thalasserynews.in)മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തലശ്ശേരി മുബാറക് വിമൻസ് കോളേജ് തലശ്ശേരി നഗരസഭ യുടെ സഹായത്തോടു കൂടി സംഗമം ജംഗ്ഷൻ പരിസരത്ത് മുബാറക് വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ വരച്ച ചുമർ ചിത്രത്തിൻ്റെയും ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ ചിത്രങ്ങളുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ശ്രീമതി ജമുന റാണി ടീച്ചർ നിർവ്വഹിച്ചു.

വൈസ് ചെയർമാൻ എം.വി.ജയരാ ജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാഹിറ, കോളേജ് കമ്മിറ്റി പ്രസിഡണ്ട് സി.ഹാരിസ് ഹാജി, ക്ലീൻ സിറ്റി മാനേജർ ബിന്ദു മോൾ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.അനിൽ കുമാർ, വി.രജിന, പി.എച്ച്.ഐ. കുഞ്ഞിക്കണ്ണൻ,കോളേജ് കമ്മറ്റി ഭാരവാഹികളായ എ.കെ.സകരിയ, പ്രൊഫ.എ.പി.സുബൈർ, സി.എ. അബുബക്കർ, തഫ്ലീം മാണിയാട്ട്, എ.എൻ.പി.ഷാഹിദ്, പ്രിൻസിപ്പാൽ നൂറനാസർ,വൈസ് പ്രിൻസിപ്പാൽ ശ്രുതിമോൾ, കോളേജ് ചെയർ പേഴ്സൺ ഫാത്തിമത്തുൽ ഹസ്‌ന പ്രസംഗിച്ചു.ആർട്ടിസ്റ്റ് ചന്ദ്രൻ വടക്കുമ്പാടിനെ ചടങ്ങിൽ ആദരിച്ചു
Mubarak Women's College students draw anti-drug awareness posters on the Thalassery Sangamam flyover