(www.thalasserynews.in)ചോദ്യപ്പേപ്പർ എത്തിക്കാത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.

സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിക്കുന്നു. മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Let's study a little more..; Exams at Kannur University postponed after question papers did not arrive