തലശേരി:(www.thalasserynews.in) പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി കോടിയേരി സ്വദേശി നിഖിൽ, ഭാര്യ കൊല്ലം സ്വദേശിനി സിയ, മകൻ എന്നിവർ സഞ്ചരിച്ച കാറാണ്

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ സിയയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി സ്വദേശി
നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
The car carrying a Thalassery native and his family collided with a lorry on the Ponnani Highway; the wife died tragically and the husband was seriously injured.