തലശേരി:(www.thalasserynews.in) തിരുവങ്ങാട് ഇല്ലത്തുതാഴെയിലെ എൻ എം റനിലിന്റെ വീട്ടിൽനിന്നാണ് തലശേരി പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ റനിൽ ഓടി രക്ഷപ്പെട്ടിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ 1.45ന് പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂജാമുറിയിൽ മുറത്തിലും കവറിലും സൂക്ഷിച്ച 1.25 കിലോ കഞ്ചാവും 5.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.
കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും അളക്കാനുപയോഗിക്കന്ന ത്രാസും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റനിലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരാറുണ്ടെന്നും സഹോദരൻ പൊലീസിന് മൊഴി നൽകി
Case of cannabis and MDMA seized from house in Thalassery; Suspect who fled arrested