പെരുമഴക്കാലമെത്തുന്നു ; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

പെരുമഴക്കാലമെത്തുന്നു ;  കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
May 19, 2025 04:19 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്.


പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലർട്ട്) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.


പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം


ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.


നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.


ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.


ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.


ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

Heavy rains are approaching; Orange alert in five districts including Kozhikode and Kannur today, public advised to be cautious

Next TV

Related Stories
അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

Jul 18, 2025 06:43 AM

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ

അയോധ്യ മുതൽ ധനുഷ്കോടി വരെ ; രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ...

Read More >>
തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

Jul 17, 2025 03:12 PM

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ

തലശേരിയുടെ നാട്ടുഭാഷാ സൗന്ദര്യം 'ഒപ്പര'മാക്കി വിദ്യാർത്ഥികൾ ;കുട്ടികളുടെ ഗവേഷണ ഗ്രന്ഥം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ...

Read More >>
തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന  എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ;  രണ്ട് പേർ പോലീസ് പിടിയിൽ.

Jul 17, 2025 10:49 AM

തലശ്ശേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ് പിടിയിൽ.

തലശ്ശേരിയിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് എന്നിവ വിൽപ്പനക്ക് ; രണ്ട് പേർ പോലീസ്...

Read More >>
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
Top Stories










News Roundup






//Truevisionall