തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(സീനിയർ), കെമിസ്ട്രി(ജൂനിയർ), അറബിക്(ജൂനിയർ) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി മെയ് 30 വെള്ളിയാഴ്ച 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Teacher vacancy in Thalassery