കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി നിക്ഷേപകർ

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ;  കൂടുതൽ ആരോപണവുമായി നിക്ഷേപകർ
Jun 11, 2025 08:38 PM | By Rajina Sandeep

(www.thalasserynews.in)നിരവധി നിക്ഷേപകരെ തട്ടിപ്പിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ രാഹുൽ ചക്രപാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പണം നഷ്ടപ്പെട്ട നിക്ഷേപകർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി രംഗത്തെത്തി. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ അനധികൃത ധനകാര്യ സ്ഥാപനങ്ങൾ ആരംഭിച്ച് കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ നിന്നായി കോടികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.


രാഹുൽ ചക്രപാണിയും സംഘവും തട്ടിപ്പിപ്പോൾ കേരളത്തിലെ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണെന്ന് തട്ടിപ്പിനിരയാവരുടെ കൂട്ടായ്മയായ ആക്ഷൻ കമിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലബാർ മൾട്ടി സ്റ്റേറ്റ് ആ ഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കാനറാ ഫിഷ് ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി എന്നീ പേരുകളിൽ രാഹുൽ ചക്രപാണിയും സംഘവും കോടിക്കണക്കിന് രൂപയാണ് കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്തത്.


ജോലി വാഗ്ദ്ധാനം ചെയ്തു യുവതി - യുവാക്കളിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു കബളിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർ വീടുകളിൽ വന്ന് പണത്തിനായി ബഹളം വയ്ക്കുന്നതിനായി ജീവനക്കാരികൾ കെട്ടുതാലി പണയം വെച്ചാണ് കടം വീട്ടിയത്. സെക്യുരിറ്റിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്. 2019ൽ പത്തുശതമാനം പലിശ നിരക്കിൽ ഡെപ്പോസിറ്റ് സ്കീമിൽ ചേർന്നവർക്ക് അഞ്ച് വർഷം കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയില്ല ഇതിന് പകരം കണ്ണൂർ നഗരത്തിലെ ഓഫീസുകൾ പൂട്ടി മറ്റു ജില്ലകളിലേക്ക്മാറ്റുകയാണെന്നും നിക്ഷേപകർ പറഞ്ഞു.


ഇതിനാൽ പണം തിരിച്ചു കിട്ടാൻ ഗത്യന്തരമില്ലാതെ നിക്ഷേപകർ സംഘടിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിക്കയും തട്ടിപ്പ് സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനുകൂല മായി പ്രതികരിച്ച അദ്ദേഹം തട്ടിപ്പിന്നിരയായ 13 പേരിൽ നിന്നായി പരാതി സ്വീകരിക്കയും ജില്ലയിലെ എല്ലാ പൊലീസ്‌സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം കർശന നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായും നിക്ഷേപകർ അറിയിച്ചു.


എന്നാൽ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. പൊലിസിന് പരാതി കൊടുത്ത ചിലരെ രാഹുൽ ചക്രപാണി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തു കയാണെന്നും നിക്ഷേപകർ പറഞ്ഞു. കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ ഗത്യന്തരമില്ലാതെയിപ്പോൾ കോഴിക്കോട്, മലപ്പുറം പാലക്കാട്,തൃശൂർ, ഏറണാകുളം ജില്ലകളിലേക്ക് പുതിയ പേരിൽ വ്യാപിപ്പിച്ചിരിക്കയാണെന്നും, പണം നഷ്ടപ്പെട്ടവർ ഒന്നായി മുഖ്യമന്ത്രി യുൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


കൊച്ചിയിൽ റീജ്യ നൽ ഓഫിസ് തുടങ്ങി തട്ടിപ്പ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ ചക്രപാണി ഇപ്പോൾ. ഇതിനെതിരെ സെൻട്രൻ റജിസ്റ്റാർ ഫോർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർക്ക് പരാതി നൽകുമെന്ന് തട്ടിപ്പിന് ഇരയായവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.പവിത്രൻ' സി. സുരേഷൻ' ഇവി രവീന്ദ്രൻ 'എം. രാജേഷ്. ജിൽ ബി, കെ.പി ഗംഗാധരൻ,പി. ബാബുരാജ് എന്നിവർ പങ്കെടുത്തു.

Rahul Chakrapani, who embezzled crores from Kannur, is spreading the fraud to other districts; Investors make more allegations

Next TV

Related Stories
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories










News Roundup






//Truevisionall