---
title: "വീണ്ടും അതിതീവ്ര മഴ  വരുന്നു ;  കണ്ണൂരിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലർട്ട്"
english_title: "Heavy rains are coming again; Red alert in Kannur on Saturday and Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295850/heavy-rains-are-coming-again-red-alert-in-kannur-on-saturday-and-sunday"
published_at: "2025-06-12T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ac0d08b7c9_download_(6).jpg"
keywords: []
---

# വീണ്ടും അതിതീവ്ര മഴ  വരുന്നു ;  കണ്ണൂരിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295850/heavy-rains-are-coming-again-red-alert-in-kannur-on-saturday-and-sunday)