ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസ്, സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്; ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസ്,   സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ
Jun 14, 2024 09:17 PM | By Rajina Sandeep

തലശേരി:(www.thalasserynews.in) വീടിന് ബോംബേറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി ന്യൂമാഹിയിൽ വീട്ടിന് ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ. ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി.നേതാവ് പായറ്റ സനൂപിൻ്റെ വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിലാണ് സി.പി.എം. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്.

മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം നടന്നത്. ബോംബേറിയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്.

അക്രമം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിൻ്റെ വൻ ശബ്ദം പരിസരവാസികളെ ഞെട്ടിച്ചു. എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീടിനകത്തെ ടി.വിക്ക് കേട് പാടുകളുണ്ടായി. ജനൽചില്ലുംതകർന്നു. ന്യൂമാഹി പോലീസ് എസ്.എച്ച്.ഒ. ജിതേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Footage of the bombing is out;House bombing case in New Mahi C.P.M.The activist was arrested

Next TV

Related Stories
വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ലേഡി ഫിസിഷ്യൻ  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 21, 2024 07:48 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം

Jun 21, 2024 04:29 PM

കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം

നാ​റാ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം...

Read More >>
പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ;  26 രോഗികളെ തിരിച്ചയച്ചു

Jun 21, 2024 01:55 PM

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ; 26 രോഗികളെ തിരിച്ചയച്ചു

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍...

Read More >>
മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Jun 21, 2024 11:32 AM

മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ...

Read More >>
Top Stories