കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം

കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം
Jun 21, 2024 04:29 PM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in)    നാ​റാ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. ഒ​രു വ​യ​സ്സു​കാ​ര​നു​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ 10വ​യ​സ്സു​കാ​രി തെ​രു​വു​നാ​യ​്ക്ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. നാ​റാ​ത്ത് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ബൈ​ത്തു​ൽ അം​ന​യി​ൽ അ​ഷ്റ​ഫി​ന്റെ മ​ക​ൾ ഹം​ന​യും സ​ഹോ​ദ​ര​ൻ എ​മി​റു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

കു​ട​യി​ൽ കു​ഞ്ഞ​നു​ജ​നു​മാ​യി അ​ടു​ത്ത​വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഹം​ന​ക്ക് നേ​രെ തെ​രു​വു​നാ​യ് കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​തി​നാ​ൽ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

നാ​റാ​ത്ത്, ക​ണ്ണാ​ടി​പ്പ​റ​മ്പ്, ക​ല്ലൂ​രി​ക്ക​ട​വ്, കു​മ്മാ​യ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. നേ​ര​ത്തെ നാ​റാ​ത്ത് എ​ട്ടു​​പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു.

നാ​യ്​ ശ​ല്യ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് അ​ട​ക്കം ന​ട​ത്തി​യി​രു​ന്നു. തെ​രു​വു​നാ​യ്​ വ​ന്ധ്യം​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സൈ​ഫു​ദ്ദീ​ൻ നാ​റാ​ത്ത് പ​റ​ഞ്ഞു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക്‌ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പു​ല്ലൂ​പ്പി, വാ​രം ക​ട​വ്, മാ​തോ​ടം, വ​ള്ളു​വ​ൻ​ക​ട​വ് പ്ര​ദേ​ശ​ത്തും നേ​ര​ത്തെ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ മ​ദ്ര​സ​യി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും അ​യ​ക്കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ്. ഈ​ഭാ​ഗ​ത്ത് രാ​ത്രി കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ​ക​ൾ ഭീ​തി​പ​ര​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി കൊ​ടു​ക്കാ​തെ റോ​ഡി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​വ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്

Harassment on the streets in Kannur;A pack of dogs rushed towards the children

Next TV

Related Stories
കടൽക്ഷോഭം ; മുഴപ്പിലങ്ങാട് ഡ്രൈവിംഗ്  ബീച്ചിൽ പ്രവേശനം നിരോധിച്ചു

Jun 27, 2024 08:06 PM

കടൽക്ഷോഭം ; മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ പ്രവേശനം നിരോധിച്ചു

മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ പ്രവേശനം...

Read More >>
കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ  മതിൽ തകർന്നു റോഡിലേക്ക്  വീണു

Jun 27, 2024 07:51 PM

കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ മതിൽ തകർന്നു റോഡിലേക്ക് വീണു

കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ മതിൽ തകർന്നു റോഡിലേക്ക് ...

Read More >>
കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

Jun 27, 2024 02:07 PM

കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jun 27, 2024 01:20 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Jun 27, 2024 10:51 AM

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്ടുനിന്ന് ബുധനാഴ്ച രാത്രി ബെംഗളൂരിലേക്ക് പോയ കർണാടക ആർ.ടി.സി.യുടെ സ്ലീപ്പർ ബസ്...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

Jun 27, 2024 10:23 AM

വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ്...

Read More >>
Top Stories










News Roundup