---
title: "വത്സൻ തില്ലങ്കേരി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ; സൈബർ സെൽ അന്വേഷണം തുടങ്ങി "
english_title: "Fake propaganda in social media that Vatsan Tillankeri criticized Union Minister Suresh Gopi;Cyber ​​cell has started investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/212298/fake-propaganda-in-social-media-that-vatsan-tillankeri-criticized-union-minister-suresh-gopicyber-cell-has-started-investigation"
published_at: "2024-06-15T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d22f9e6bdd_Untitled-2_copy.jpg"
keywords: []
---

# വത്സൻ തില്ലങ്കേരി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ; സൈബർ സെൽ അന്വേഷണം തുടങ്ങി 

> **Lead Summary:** ** **ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റായ വത്സൻ തില്ലങ്കേരിയുടെ പേരിൽ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് നിർമിച്ച് വ്യാജപ്രചരണം. സംഭവത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സന്ദേശം തയ്യാറാക്കിയവർ, പ്രചരിപ്പിച്ചവർ എന്നിവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി.

## Article Content

** **ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റായ വത്സൻ തില്ലങ്കേരിയുടെ പേരിൽ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് നിർമിച്ച് വ്യാജപ്രചരണം. സംഭവത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സന്ദേശം തയ്യാറാക്കിയവർ, പ്രചരിപ്പിച്ചവർ എന്നിവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ്ഗോപി സി.പി.എം. നേതാവ് ഇ.കെ. നായനാരുടെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെടുത്തി വത്സൻ തില്ലങ്കേരി പ്രതികരണം നടത്തിയെന്നരീതിയിലുള്ള തെറ്റായ വിവര മാണ് അദ്ദേഹത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പ്രചരിപ്പിച്ചത്.

തനിക്ക് സ്വന്തമായി സോഷ്യൽ മീഡിയാ അക്കൗണ്ടോ പേജുകളോ ഇല്ലെന്നിരിക്കെ തന്റെ ഫോട്ടോവെച്ച് വ്യാജപ്രചാരണം നടത്തുകയാണ ന്നും ഇതിന് നേതൃത്വം നൽകി യവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വത്സൻ തില്ലങ്കേരി പരാതിയിൽ ആവശ്യപ്പെട്ടു.

ഫെയ്‌സ്‌ബുക്ക് ഉപയോഗിക്കാത്ത തൻ്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് നിലവിലുണ്ടെന്നും ഏതാനും മാസം മുൻപ് പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും സൈബർ സെല്ലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/212298/fake-propaganda-in-social-media-that-vatsan-tillankeri-criticized-union-minister-suresh-gopicyber-cell-has-started-investigation)