ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം
Jun 15, 2024 03:51 PM | By Rajina Sandeep

(www.thalasserynews.in) നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്  പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്.

മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്.

ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.

The case of insulting RLV Ramakrishnan;Bail for Satyabhama

Next TV

Related Stories
വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ലേഡി ഫിസിഷ്യൻ  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 21, 2024 07:48 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി ഫിസിഷ്യൻ ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം

Jun 21, 2024 04:29 PM

കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം

നാ​റാ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം...

Read More >>
പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ;  26 രോഗികളെ തിരിച്ചയച്ചു

Jun 21, 2024 01:55 PM

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ; 26 രോഗികളെ തിരിച്ചയച്ചു

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍...

Read More >>
മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Jun 21, 2024 11:32 AM

മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ...

Read More >>
Top Stories