Jun 19, 2024 11:08 PM

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി എരഞ്ഞോളിയിൽ ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്നും തേങ്ങ എടുക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് മരണപ്പെട്ട കുടക്കളം റോഡിൽ നിടുങ്ങോട്ടു കാവിന് സമീപം മീത്തൽ വീട്ടിൽ വേലായുധന്റെ (85) മൃതദേഹം സംസ്കരിച്ചു.

തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.

തുടർന്ന് വൈകീട്ട് കുണ്ടുചിറ വാതക ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ മകൻ ഹരീഷി ന്റെ പരാതിപ്രകാരം തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസ്.

Who and how?Questions remain;Tribute to Velayudhan of Eranjali who died in bomb blast

Next TV

Top Stories