Featured

തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.

News |
Jun 24, 2024 11:55 AM

തലശേരി:(www.thalasserynews.in)  തലശേരിയിൽ കനത്ത മഴക്കിടെ ഓവ് ചാലിൽ വീണയാൾക്ക് ദാരുണാന്ത്യം.   പള്ളൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ  ഗോഡൗൺ വാച്ച്മാനായി  ജോലി ചെയ്യുന്നേ കോടിയേരി  മുളിയിൽ നടയിലെ മമ്പള്ളി  വയലേബ്രോൻ രഞ്ജിത്ത് കുമാറാണ് (63] മരണപ്പെട്ടത്.

ഇന്ന് രാവിലെ 8.45 മണിയോടെ  മഞ്ഞോടി കണ്ണിച്ചിറ, ടെമ്പിൾഗേറ്റ്  റോഡിലെ  പുതിയ പെട്രോൾ പമ്പിനടുത്താണ് രഞ്ജിത്തിന്റെ മൃതദേഹം മഴ വെള്ളം പൊങ്ങിയ ഓവുചാലിൽ കമിഴ്ന്ന നിലയിൽ കാണപ്പെട്ടത്.

സമീപം കുട തുറന്ന നിലയിലും  ബാഗും ഉണ്ടായിരുന്നു. വഴി യാത്രക്കാരാണ് ഓടയിലെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ലേഡീസ് കുടയും സമീപം പുരുഷന്റെ മൃതദേഹവും ആദ്യം കണ്ടത്.

വിവരമറിഞ്ഞ് എത്തിയ തലശ്ശേരി പോലീസും അഗ്നിശമന സേനയും പുറത്തെടുത്ത് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു.

മരണം സ്ഥിരികരിച്ചതോടെ  മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദാമോദരൻ, ശാന്ത ദമ്പതികളുടെ മകനാണ് രഞ്ജിത്ത്. ഭാര്യ സിന്ധു ( തലശ്ശേരിലുലു സാരീസ് ). മക്കൾ - അക്ഷയ് (വയനാട് ). ആദിത്യ (ബംഗളൂര് ) സഹോദരങ്ങൾ - സുബിന, ദിനേശൻ, പരേതരായ രജൂല, രാജേഷ്.


In Talassery, a person who fell into the ovuchal during heavy rain met with a tragic end.

Next TV

Top Stories










News Roundup