തലശ്ശേരി:(www.thalasserynews.in) വയനാടിന് സാന്ത്വനമേകാൻ തലശ്ശേരി മേഖലയിലെ സ്വകാര്യ ബസുകൾ ഇക്കഴിഞ്ഞ ദിവസം നടത്തിയ കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 15,86,757 രൂപ.
സംസ്ഥാന ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ആഗസ്റ്റ് 17 ന് സംഘടിപ്പിച്ച ഏകദിന കാരുണ്യ യാത്രയിൽ 202 ബസ്സുകൾ പങ്കെടുത്തതായി തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ അന്നേ ദിവസം രാവിലെ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.എം. ജമുന റാണിയാണ് കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
അസോസിയേഷന്‍ പ്രസിഡണ്ട് കെ. വേലായുധന്‍, ജനറൽ സിക്രട്ടറി കെ.ഗംഗാധരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. കെ ജിനചന്ദ്രന്‍, സംഘടന ഭാരവാഹികളായ കെ. പ്രേമാനന്ദന്‍, കെ. ദയാനന്ദന്‍, എന്‍. പി വിജയന്‍, ടി. പി പ്രേമനാഥന്‍, എം. കെ
ചന്ദ്രന്‍, കൊട്ടിയോടി വിശ്വനാഥൻ, വടവതി സുരേന്ദ്രൻ, തുടങ്ങിയവർ സൗജന്യ ബസ് യാത്രക്ക് നേതൃത്വം നൽകി. ഇതിൽ ഡീസലിൻ്റെ തുക കഴിച്ച് മുഴുവൻ തുകയും വയനാടിന് സാന്ത്വനമേക്കാനായി
To console Wayanad, Thalassery Private Bus Operators Association collected around 16 lakh rupees in one day..! ; 202 buses performed Karunya Yatra