തലശ്ശേരി കോർപ്പറേഷൻ ആകണമെന്നത് ന്യായമായ ആവശ്യമാണെന്ന് ഫാ. ആൻ്റണി മുളകുന്നേൽ ; തലശേരി വികസന വേദി നഗരസഭക്കു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

തലശ്ശേരി കോർപ്പറേഷൻ ആകണമെന്നത് ന്യായമായ ആവശ്യമാണെന്ന് ഫാ. ആൻ്റണി മുളകുന്നേൽ ; തലശേരി വികസന വേദി നഗരസഭക്കു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി
Nov 1, 2024 12:01 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)തലശ്ശേരി കോർപ്പറേഷൻ ആകണമെന്നത് ന്യായമായ ആവശ്യമാണെന്ന് തലശ്ശേരി അതിരൂപതാ വികാരി ജനറൽ ഫാദർ ആൻ്റണി മുളകുന്നേൽ.

തലശ്ശേരിയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി വികസന വേദി പ്രവർത്തകർ കേരള പിറവി ദിനത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി നഗരസഭയെ കോർപറേഷനാക്കി ഉയർത്തുക, തലശേരിയുടെ പാർലിമെന്റ് ആസ്ഥാന പദവി പുന:സ്ഥാപിക്കുക, തലശ്ശേരി -മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാക്കുക, പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വിഭാവനം ചെയ്ത റോഡ് നിർമ്മിക്കുക, പുതിയ ജില്ലകൾ പരിഗണിക്കുമ്പോൾ പ്രഥമ പരിഗണന തലശ്ശേരിക്ക്  നൽകുക തുടങ്ങിയവയാണ് ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ. പ്രസ്തുത ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് പരിഹാരം കാണാൻ നേതൃത്വപരമായ പങ്ക് നിർവഹിണമെന്ന് അഭ്യർത്ഥിക്കാനുമാണ് കേരളപ്പിറവി ദിനത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചത്.

ഡോ. രാജീവ് നമ്പ്യാർ മുഖ്യാതിഥിയായി. വികസന വേദി പ്രസിഡൻ്റ് കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു. സി.പി.അഷ്റഫ്, മുഹമ്മദ് കാസിം, നുച്ചിലകത്ത് അഹമ്മദ്, പി.മുഹമ്മദലി, രാംദാസ് കരിമ്പിൽ, വി ബി ഇസ്ഹാക്ക്, പി സമീർ, രഞ്ജിത്ത് രാഘവൻ, പി എം അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Fr. Anthony Mulakunnel; Thalassery Development Center held a strike calling for attention in front of the Municipal Corporation

Next TV

Related Stories
അവഗണനകളിൽ നിന്നും മോചനം വേണം ; നവംബർ 1ന് തലശേരി നഗരസഭാ ഓഫീസിനു മുന്നിൽ  ശ്രദ്ധ ക്ഷണിക്കൽ സമരവുമായി വികസന വേദി

Oct 30, 2024 03:53 PM

അവഗണനകളിൽ നിന്നും മോചനം വേണം ; നവംബർ 1ന് തലശേരി നഗരസഭാ ഓഫീസിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരവുമായി വികസന വേദി

അവഗണനകളിൽ നിന്നും മോചനം വേണം ; നവംബർ 1ന് തലശേരി നഗരസഭാ ഓഫീസിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരവുമായി വികസന വേദി ...

Read More >>
അമൃത് ഭാരത് പദ്ധതി ; ആധുനിക രീതിയിൽ മുഖം മിനുക്കി തലശേരി റയിൽവേ സ്റ്റേഷൻ.

Oct 20, 2024 06:29 PM

അമൃത് ഭാരത് പദ്ധതി ; ആധുനിക രീതിയിൽ മുഖം മിനുക്കി തലശേരി റയിൽവേ സ്റ്റേഷൻ.

ആധുനിക രീതിയിൽ മുഖം മിനുക്കി തലശേരി റയിൽവേ...

Read More >>
തലശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് തുടക്കം ; പാലം അടച്ചതോടെ നഗരത്തിലെങ്ങും ഗതാഗതക്കുരുക്ക്

Oct 17, 2024 05:36 PM

തലശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് തുടക്കം ; പാലം അടച്ചതോടെ നഗരത്തിലെങ്ങും ഗതാഗതക്കുരുക്ക്

തലശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് തുടക്കം ; പാലം അടച്ചതോടെ നഗരത്തിലെങ്ങും...

Read More >>
വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16  ലക്ഷത്തോളം രൂപ..! ; കാരുണ്യ യാത്ര നടത്തിയത് 202 ബസുകൾ

Sep 2, 2024 10:12 PM

വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16 ലക്ഷത്തോളം രൂപ..! ; കാരുണ്യ യാത്ര നടത്തിയത് 202 ബസുകൾ

വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16 ലക്ഷത്തോളം...

Read More >>
നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും

Aug 9, 2024 12:12 PM

നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി...

Read More >>
Top Stories