തലശ്ശേരി : നാടിൻ്റെ തലയെടുപ്പുയർത്താൻ റെയിൽവേ സ്റ്റേഷനൊരുങ്ങുന്നു. ആധുനിക രീതിയിൽ മുഖം മിനുക്കി തലശ്ശേരി റെയിൽവേ സ്റ്റേഷൻ.
കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തലശ്ശേരി റയിൽവേ സ്റ്റേഷന്റെ ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെ ഒരുക്കി കൊണ്ട് നവീകരണപ്രവർത്തനങ്ങൾ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
മെച്ചപ്പെട്ട സ്റ്റേഷൻ പ്രവേശനക്ഷമത, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ആവശ്യാനുസരണം ലിഫ്റ്റ്, എസ്‌കലേറ്റർ ഇൻസ്റ്റാളേഷനുകൾ, ശുചിത്വം, സൗജന്യ വൈഫൈ സേവനങ്ങൾ എല്ലാംകൂടി ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
പൈതൃകനഗരിയുടെ അഭിമാനമായ തലശ്ശേരി റെയിൽവേ സ്റ്റേഷൻ കൂടുതൽ മികവാർന്ന വികസനകാഴ്ചകളിലേക്ക് കുതിക്കുന്നതിനായി കാത്തിരിക്കുകയാണ് ഈ നാട്.
Amrit Bharat Project; Thalassery Railway Station gets a modern facelift.