Jan 22, 2025 03:13 PM

തലശ്ശേരി :(www.thalasserynews.in)തലശ്ശേരി ജില്ലാ  കോടതിയുടെ  പുതിയ  കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്  ദേശിയ പാതയിൽ വീനസ് ജംഗ്ഷൻ മുതൽ  തലശേരി ടൗൺവരെ വാഹനക്കുരുക്ക് ഒഴിവാക്കാൻ ഈ ഭാഗത്ത് പ്രത്യേക ഗതാഗത നിയന്ദ്രണം ഏർപ്പെടുത്തുന്നു.

-നിയന്ദ്രണം  25 ന് ശനിയാഴ്ച  രാവിലെ 08 - 00 മണി മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ തുടരും..




കണ്ണൂർ - മമ്പറം ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് കവലയിൽ  നിന്നും ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.



* മമ്പറം - പിണറായി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ അല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.പാറക്കെട്ട് പെരുന്താറ്റിൽ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽ  നിന്നും കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം. തലശ്ശേരി നഗരത്തിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും സാധാരണ പോലെ കോടതി - വീനസ്  കവല വഴി കണ്ണൂരിലേക്ക് പോവണം- ഇത് വഴി വൺവേ ഗതാഗതമാണ്...നിയന്ദ്രണം  25 ന് ശനിയാഴ്ച  രാവിലെ 08 - 00 മണി മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ തുടരും...

 കണ്ണൂർ ഭാഗത്തും നിന്നും കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളുംഅന്നേ ദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ പുതിയ മുഴപ്പിലങ്ങാട് - മാഹി ബൈപാസ് വഴി കടന്നു പോകണമെന്നും ട്രാഫിക് എസ്.ഐ മനോജ് കുമാർ അറിയിച്ചു.

Thalassery District Court building inauguration; Traffic restrictions in Thalassery on Saturday

Next TV

Top Stories