പാകിസ്ഥാൻ 'തെമ്മാടി രാജ്യം' ; കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ

പാകിസ്ഥാൻ 'തെമ്മാടി രാജ്യം' ;  കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ
Apr 29, 2025 11:08 AM | By Rajina Sandeep

(www.thalasserynews.in)പാകിസ്ഥാൻ 'തെമ്മാടി രാജ്യം' എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി.

ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണം എന്ന് നവാസ് ഷെരീഫ് സർക്കാരിന് നിർദ്ദേശം നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, പഹൽ​ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസുകൾക്കുമാണ് നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആണിത്.

തെക്കൻ കാശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടതും  ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ്  ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കാശ്മീരിലാണ്. ശ്രീനഗർ അടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 

Pakistan is a 'rogue state'; India says no surprise at confession

Next TV

Related Stories
വയനാട്ടിൽ പുലി, ആന എന്നിവക്ക് പുറമെ   കരടിയും ;  അക്രമത്തിൽ യുവാവിന് പരിക്ക്

Apr 29, 2025 05:21 PM

വയനാട്ടിൽ പുലി, ആന എന്നിവക്ക് പുറമെ കരടിയും ; അക്രമത്തിൽ യുവാവിന് പരിക്ക്

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന്...

Read More >>
തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

Apr 29, 2025 02:56 PM

തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച്...

Read More >>
കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ  മാലയിൽ  പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി

Apr 29, 2025 01:09 PM

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ മാലയിൽ പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ മാലയിൽ പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി...

Read More >>
കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ  ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന്  അത്ഭുത രക്ഷ

Apr 29, 2025 10:44 AM

കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന് അത്ഭുത രക്ഷ

കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന് അത്ഭുത...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 29, 2025 09:37 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ...

Read More >>
കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2025 09:04 AM

കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup

GCC News