---
title: "തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും"
english_title: "Attempt to assassinate CPM branch secretary in Thalassery; 10 BJP workers sentenced to 21 years in prison, fined Rs 6.75 lakh"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298102/attempt-to-assassinate-cpm-branch-secretary-in-thalassery-10-bjp-workers-sentenced-to-21-years-in-prison-fined-rs-675-lakh"
published_at: "2025-06-24T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a2efb67aa0_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

> **Lead Summary:** തലശേരി:തലശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ 10 ബിജെപി - ആർഎ സ്എസ് പ്രവർത്തകരെ വിവിധ വകുപ്പുകളിൽ 21 വർഷം വീതം തടവിനും 6.75 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ അസി. സെഷൻസ് ജഡ്ജി എം. ശ്രുതിയാണ് ശിക്ഷിച്ചത്.

## Article Content

തലശേരി:തലശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ 10 ബിജെപി - ആർഎ സ്എസ് പ്രവർത്തകരെ വിവിധ വകുപ്പുകളിൽ 21 വർഷം വീതം തടവിനും 6.75 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ അസി. സെഷൻസ് ജഡ്ജി എം. ശ്രുതിയാണ് ശിക്ഷിച്ചത്.

പുന്നോൽ കെ.ടി. ഹൗസിൽ കെ.ടി.ദിനേശൻ എന്ന പോച്ചിറ ദിനേശൻ (51), കോടിയേരി നികുഞ്ജത്തിൽ വി.വി.പ്രവീൺ കുമാർ (59), കൊമ്മൽവയൽ ശ്രീശങ്കരാലയത്തിൽ കെ.രൂപേ ഷ് (39), പുന്നോൽ ബംഗ്ലയിൽ ഹൗസിൽ ഗിരിജേഷ് (44), ടെമ്പിൾഗേറ്റ് കടുമ്പേരി ഹൗസിൽ കെ.സി.പ്രഷീജ് (48), ടെമ്പിൾ ഗേറ്റ് പുറക്കണ്ടിയിൽ ഹൗസിൽ പി.ഷിജേഷ് (43), കോടിയേരി കെ.പി.ഹൗസിൽ കെ.പി. കനേഷ് (41), പുന്നോൽ ശ്രീ നാരായണ മഠത്തിന് സമീപം പയ്യനാടൻ നികേഷ് (35), ടെമ്പിൾഗേറ്റ് രാജശ്രീ ഭവനിൽ സി.പി.രാധാകൃഷ്ണൻ (55), കോടി യേരി വട്ടക്കണ്ടി ഹൗസിൽ വി. സുധീഷ് (37)എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസി ക്യൂട്ടർ സി.പ്രകാശൻ ഹാജരായി. സിപിഎം പുന്നോൽ ബ്രാ ഞ്ച് സെക്രട്ടറി എ.പ്രകാശനെ പുന്നോൽ റേഷൻകടയ്ക്ക് സമീപം വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. 2009 ഫെബ്രുവരി 15-ന് രാത്രി എട്ടിനാണ് സംഭവം. തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.പി. വിനോദാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298102/attempt-to-assassinate-cpm-branch-secretary-in-thalassery-10-bjp-workers-sentenced-to-21-years-in-prison-fined-rs-675-lakh)