തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം അതിക്രമമെന്ന് പരാതി, പ്രതിഷേധം

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം അതിക്രമമെന്ന് പരാതി, പ്രതിഷേധം
May 20, 2025 10:21 AM | By Rajina Sandeep

തലശ്ശേരി: ‌(www.thalasserynews.in) വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയുടെ പ്രചാരണാർഥം പഞ്ചായത്ത് കമ്മിറ്റി ഇന്നലെ  വൈകുന്നേരം നടത്തിയ പദയാത്ര കവിയൂരിൽ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി.

അനൗൺസ്‌മെന്റ് വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് വണ്ടി മാറ്റിയിടാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. വണ്ടി മുന്നിലേക്ക് മാറ്റിയിട്ടപ്പോൾ മൂന്നുപേർ ഇറങ്ങിവന്ന് ഇവിടെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്ന് നിങ്ങൾ വർഗീയ പാർട്ടിയാണെന്നും ആരോപണം ഉന്നയിച്ച ചീത്തവിളിച്ചെന്ന് പ്രവർത്തകർ പറഞ്ഞു.

പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ ജനറൽ സെക്രട്ടറി സി കെ മുനവ്വറും ജില്ലാ സെക്രട്ടറി ഷാജഹാൻ എച്ചേരിയും സിപിഎം പ്രവർത്തകരുമായി സംസാരിച്ചെങ്കിലും പരിപാടി നടത്താൻ അനുവദിച്ചില്ല. പ്രവർത്തകരുടെ കയ്യിൽ നിന്ന് ബാനറും തൊപ്പിയും തട്ടിപ്പറിക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്തതായും നേതാക്കൾ ആരോപിച്ചു.

സാഹോദര്യ പദയാത്ര അലങ്കോലമാക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്ത സിപിഎം നടപടിയിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പ്രതിഷേധിച്ചു. എക്കാലവും സാഹോദര്യത്തോടും ജനാധിപത്യത്തോടും അലർജി വെച്ചുപുലർത്തിയവരാണ് സിപിഎം. വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയെ ജനങ്ങൾ ഏറ്റെടുക്കുന്നതിലെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവായത്. സിപിഎം ഗുണ്ടകളെ വിട്ട് എത്ര കൈയേറ്റം ചെയ്യാൻ ശ്രമിച്ചാലും സാഹോദര്യ രാഷ്ട്രീയം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Complaints and protests against the Welfare Party's brotherhood march in Thalassery alleging CPM atrocities

Next TV

Related Stories
അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

May 20, 2025 04:33 PM

അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ...

Read More >>
രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

May 20, 2025 03:46 PM

രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം...

Read More >>
മഴയോട് മഴ ;  കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു,  നാദാപുരത്ത് മിനി സ്റ്റേഡിയത്തിൻ്റെ മതിലും തകർന്നു

May 20, 2025 01:01 PM

മഴയോട് മഴ ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു, നാദാപുരത്ത് മിനി സ്റ്റേഡിയത്തിൻ്റെ മതിലും തകർന്നു

കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു, നാദാപുരത്ത് മിനി സ്റ്റേഡിയത്തിൻ്റെ മതിലും...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 20, 2025 09:19 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം ...

Read More >>
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന സ്വദേശിനി

May 19, 2025 09:49 PM

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന സ്വദേശിനി

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന...

Read More >>
പെരുമഴക്കാലമെത്തുന്നു ;  കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

May 19, 2025 04:19 PM

പെരുമഴക്കാലമെത്തുന്നു ; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത...

Read More >>
Top Stories

News Roundup