(www.thalasserynews.in)ഇന്ന് രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി 5-ാം വർഷത്തിലേക്ക്. സംസ്ഥാനം ഒട്ടാകെ വിപുലമായ പരിപാടിയാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നെടുമ്പാശ്ശേരിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കും. ഇടത് സർക്കാരിന്റെ തുടർച്ചയായ 10-ാം വാർഷികം കൂടിയാണ് ഇന്ന്. പിണറായി 3.0യുടെ തുടക്കമായി ആഘോഷിക്കാനാണ് ഇടത് തീരുമാനം.

ആശമാരുടെ സമരം നൂറാം നാളിലേക്ക്...
വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന ആശാ വർക്കർമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകൽ സമരയാത്ര പതിനാറാം ദിവസത്തിലേക്കും കടന്നു.
ആശമാരുടെ ഈ പോരാട്ടം കേരളത്തിലെ സമരചരിത്രത്തിന്റെ ഭാഗമാവുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി ഉറപ്പിച്ചു പറയുന്നു. സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാർ 100 നാൾ പിന്നിടുന്നത്.
The second Pinarayi government enters its 5th year; the Asha movement enters its 100th day