അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും
May 20, 2025 04:33 PM | By Rajina Sandeep

(www.thalasserynews.in)അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന നാല് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പായാണ് സൈറണുകൾ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് ഈ നാല് ജില്ലകളിലും സൈറൺ മുഴങ്ങും.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളാണ് മുഴങ്ങുക. പരീക്ഷണങ്ങൾക്കും മോക് ഡ്രില്ലുകൾക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകുന്നതിനായി ഈ സൈറണുകൾ മുഴക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ സൈറൺ യഥാർത്ഥ മുന്നറിയിപ്പ് തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി.

Extremely heavy rain; Siren to sound in four districts at 5 pm today

Next TV

Related Stories
വിമാന ദുരന്തത്തിൽ   മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും  ഒരു കോടി വീതം നൽകും

Jun 13, 2025 07:58 AM

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം നൽകും

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം...

Read More >>
കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത്  ടിപ്പറിന് മുന്നിലേക്ക് ;  ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

Jun 12, 2025 01:25 PM

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ...

Read More >>
വടകരയിൽ നഗരസഭാംഗം ഉൾപ്പടെ  സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

Jun 12, 2025 08:14 AM

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ...

Read More >>
കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ;  കൂടുതൽ ആരോപണവുമായി നിക്ഷേപകർ

Jun 11, 2025 08:38 PM

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി നിക്ഷേപകർ

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി...

Read More >>
Top Stories

News Roundup