(www.thalasserynews.in)വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം പയേരിയിലെ പൂഞ്ഞേന്‍ പാറുവിനെയാണ്(83) വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് പാറുവിനെ വീട്ടില്‍ നിന്ന് കാണാതായത്. തെരച്ചിലിനിടയില്‍ വൈകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍: ദേവകി, രോഹിണി, രാജീവന്‍, നാരായണന്‍, ഉഷ, പ്രീത ഷൈജു. മരുമക്കള്‍: ബാലന്‍, അമിത, ഷൈനി, സിബി, സുഭാഷ് ഷജിത, പരേതനായ കണ്ണന്‍
Missing elderly old women found dead in Kannur's uncovered well