ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പൊലീസ്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയ്ക്കും വ്യാജൻ; മുന്നറിയിപ്പുമായി കേരള പൊലീസ്
May 21, 2025 04:47 PM | By Rajina Sandeep

(www.thalasserynews.in)ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്.

വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.

തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക് സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്

Fake news for Google Pay, PhonePe and Paytm; Kerala Police warns

Next TV

Related Stories
സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി

May 21, 2025 10:01 PM

സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി

സംസ്ഥാനത്തും കൊവിഡ് വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 21, 2025 02:00 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട് ...

Read More >>
സ്മാര്‍ട് റോഡ് ക്രെഡിറ്റ് ആർക്ക്..? ; തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്മാറി

May 21, 2025 12:17 PM

സ്മാര്‍ട് റോഡ് ക്രെഡിറ്റ് ആർക്ക്..? ; തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്മാറി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്ന് മുഖ്യമന്ത്രി...

Read More >>
എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത ;  ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ തലശേരി  സ്വദേശിനി സഫ്രീന ലത്തീഫ്

May 21, 2025 11:55 AM

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത ; ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ തലശേരി സ്വദേശിനി സഫ്രീന ലത്തീഫ്

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത ; ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ തലശേരി സ്വദേശിനി സഫ്രീന...

Read More >>
നടന വിസ്മയം @ 65 ;  ഹിറ്റുകൾക്ക് പിന്നാലെ പിറന്നാൾ സമ്മാനമായി  മറ്റൊരു  റെക്കോർഡും ലാലേട്ടന് സ്വന്തം

May 21, 2025 10:03 AM

നടന വിസ്മയം @ 65 ; ഹിറ്റുകൾക്ക് പിന്നാലെ പിറന്നാൾ സമ്മാനമായി മറ്റൊരു റെക്കോർഡും ലാലേട്ടന് സ്വന്തം

നടന വിസ്മയം @ 65 ; ഹിറ്റുകൾക്ക് പിന്നാലെ പിറന്നാൾ സമ്മാനമായി മറ്റൊരു റെക്കോർഡും ലാലേട്ടന് സ്വന്തം...

Read More >>
കണ്ണൂരിൽ കാണാതായ  വയോധിക ആൾ മറയില്ലാത്ത  കിണറ്റില്‍ മരിച്ച നിലയില്‍

May 20, 2025 10:06 PM

കണ്ണൂരിൽ കാണാതായ വയോധിക ആൾ മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂരിൽ കാണാതായ വയോധിക ആൾ മറയില്ലാത്ത കിണറ്റില്‍ മരിച്ച...

Read More >>
Top Stories

News Roundup