(www.panoornews.in)മുതിർന്ന മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവിയിൽ നിന്നും രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക്. റിപ്പോർട്ടർ ടിവിയിൽ ഡിജിറ്റൽ ഹെഡ് പദവിയിലിരിക്കേയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ സീനിയർ എഡിറ്റോറിയൽ കൺസൽട്ടന്റ് പദവിയിലേക്കായിരിക്കും നിയമനം.
1969ൽ ആലപ്പുഴയിൽ ജനിച്ച ഉണ്ണി ബാലകൃഷ്ണൻ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായിട്ടാണ് പത്രപ്രവർത്തക ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തെ തന്റെ കരിയർ ആരംഭിച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ 2011 വരെ പന്ത്രണ്ടു വർഷം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം
Unni Balakrishnan leaves Reporter TV; now joins Asianet News