അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്
May 23, 2025 07:13 PM | By Rajina Sandeep

കണ്ണൂർ : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലയിൽ മെയ് 24, 25, 26 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.


പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ


* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.


* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.


* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.


* സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.


* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.


* മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.




* ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.




* വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.




Extremely heavy rain: Red alert in Kannur district on May 24, 25 and 26

Next TV

Related Stories
വിമാന ദുരന്തത്തിൽ   മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും  ഒരു കോടി വീതം നൽകും

Jun 13, 2025 07:58 AM

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം നൽകും

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം...

Read More >>
കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത്  ടിപ്പറിന് മുന്നിലേക്ക് ;  ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

Jun 12, 2025 01:25 PM

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ...

Read More >>
വടകരയിൽ നഗരസഭാംഗം ഉൾപ്പടെ  സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

Jun 12, 2025 08:14 AM

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ...

Read More >>
കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ;  കൂടുതൽ ആരോപണവുമായി നിക്ഷേപകർ

Jun 11, 2025 08:38 PM

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി നിക്ഷേപകർ

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി...

Read More >>
Top Stories










News Roundup