തലശേരി: (www.thalasserynews.in)നിസ്സാര കാരണം പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു, വീടിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഇൻഷുറൻസ് തുക കോടതി ച്ചെലവ് സഹിതം നൽകാൻ വിധി. ചികിത്സച്ചെലവായ 10 ലക്ഷം രൂപ, കോടതിച്ചെലവ് 25,000 രൂപ സഹിതം നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്കപരി ഹാര ഫോറം വിധിച്ചു. ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനി ഒരു മാസത്തിനകം തുക നൽകണം.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ കൊടുവള്ളി വിഎച്ച്എസ്എസിന് സമീപത്തെ ശ്രീകാന്ത് ശ്രീധർ 2021 ഓഗസ്റ്റ് 28-ന് മരിച്ചു. ഇൻഷുറൻസ് തുക നിഷേധിച്ചതായി ഭാര്യ ബേബി സുഷമയാണ് പരാതി നൽകിയത്.
ശ്രീകാന്ത് ശ്രീധർ എസ്ബിടി വെൽത്ത് ഡെബിറ്റ്കാർഡ് ഉപയോഗിച്ചിരുന്നു. കാർഡ് ബജാജ് അലയൻസ് ഇൻഷുറൻസ് കമ്പനിയുമായി ഇൻഷുർ ചെയ്തിരുന്നു. മരിക്കുന്നതിന് 90 ദിവസം മുൻപുള്ള കാലയളവിൽ കാർഡ് മുഖേന ഇടപാട് നടത്തിയിട്ടില്ലെ ന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. കമ്പനിയുടെ വാദം തള്ളിയാണ് തുക അനുവദിക്കാൻ ഉത്തരവായത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. പി. ദിലീഷ്‌കുമാർ ഹാജരായി.
Insurance denied on frivolous grounds; Court orders payment of Rs. 10,25,000 to Thalassery native