തലശ്ശേരി: (www.thalasserynews.in)മേഘാലയിലെ ഷില്ലോംഗിൽ വെച്ച് ബൈക്കപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിൽസയിൽ ആയിരുന്ന തലശ്ശേരി പിലാക്കൂൽ നടമ്മൽ ഹൗസിൽ റസീനുൽ അമീൻ (23) മരിച്ചു. ഖബറടക്കം അസർ നമസ്കാര ശേഷം സൈദാർപള്ളി ഖബർസ്ഥാനിൽ. ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റഫീക്ക് - സീനത്ത് ദമ്പതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫറൂക്ക് കോളജ്) സഹോദരിയാണ്
A young man from Thalassery, injured in a bike accident in Shillong, has died