തലശേരി:(www.thalasserynews.in) ഗ്രാമിക ചാനലിൻ്റെ തലശേരി റിപ്പോർട്ടർ എൻ.പ്രശാന്തിൻ്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. കതിരൂർ അഞ്ചാംമൈലിലെ കാരക്കുന്നിൽ വൈഷ്ണവം വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.
മേൽക്കൂരയിലെ കോൺക്രീറ്റിൽ വിള്ളൽ സംഭവിച്ചു. വീടിനു മുകളിലെ 2 വാട്ടർ ടാങ്കുകൾ തകർന്നു. അപകട സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായ് പ്രശാന്ത് പറഞ്ഞു.
A coconut tree fell on top of a village reporter's house in Thalassery.