തലശേരി: (www.thalasserynews.in)നാദാപുരം-തലശേരി റൂട്ടില്‍ പേരോട് ടൗണിൽ റോഡ് അപകടാവസ്ഥയിൽ. ഇന്ന് മുതൽ അനിശ്ചിത ദിവസത്തേക്ക് റോഡ് അടച്ച് അധികൃതർ.

റോഡിന്റെ തകർച്ച കാരണം നാദാപുരത്ത് നിന്ന് ഇരിങ്ങണ്ണൂർ വഴി തലശേരിക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. പേരോട് അപകടകരമാംവിധം തകർന്നതിനെ തുടർന്ന് റോഡ് അടക്കുയായിരുന്നു. നാദാപുരം പോലിസ് ഗതാഗതം വഴി തിരിച്ചു വിട്ടു.
നാദാപുരത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേരോട് നിന്നു പാറക്കടവ് റോഡിൽ പ്രവേശിച്ച് ആവടിമുക്ക്, ഇരിങ്ങണ്ണൂർ ഒലിപ്പിൽ വഴി പെരിങ്ങത്തൂരേക്കും നാദാപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തൂണേരിയിൽ നിന്ന് പട്ടാണി റോഡ് വഴി പാറക്കടവ് റോഡിൽ പ്രവേശിച്ച് പേരോട് ഭാഗത്തേക്കും പോകണമെന്നും നാദാപുരം പോലീസ് അറിയിച്ചു.
Perode road on Nadapuram-Thalassery route in a dangerous condition; Police divert traffic