തലശേരി:(www.thalasserynews.in)32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തലശേരി ട്രാഫിക്ക് എസ്.ഐ പി.കെ മനോജന് തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ സ്നേഹാദരം നൽകി.
ബസ് ഉടമസ്ഥ സംഘടനാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആണ് ആദരിച്ചത്.വൈസ് പ്രസി. ടി.പി പ്രേമനാഥൻ ഉപഹാരം കൈമാറി. ടി.എം സുധാകരൻ ഷാളണിയിച്ചു. അസോസിയേഷൻ ജന.സെക്രട്ടറി കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അശോകൻ, മറ്റ് സംഘടനാ നേതാക്കളായ ടൈറ്റസ് ബെന്നി പി കെ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. കൊട്ടയോടി വിശ്വനാഥൻ സ്വാഗതവും, കെ.പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. പി.കെ മനോജ് മറുപടി പ്രസംഗം നടത്തി.
Thalassery Private Bus Operators Association paid tribute to Thalassery Traffic SI P.K. Manojan, who is retiring after 32 years of service.