തലശേരി: (www.panoornews.in) പത്താം ചരമവാർഷികത്തിൽ പ്രമുഖ സഹകാരി ഇ.നാരായണനെ അനുസ്മരിച്ച് തലശേരി പ്രമുഖ സഹകാരിയും, തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ശില്പിയും, മുൻപ്രസിഡന്റും ആയിരുന്ന ഇ.നാരായണന്റെ പത്താം ചരമവാർഷിക ദിനാചരണം 2023 ഒക്ടോബർ 16 തിങ്കളാഴ്ച തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആചരിച്ചു. .
ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി അങ്കണത്തിൽ പുഷ്പാർച്ചന നടന്നു. ആശുപത്രി വൈസ് പ്രസിഡണ്ട് ടി.സുധീർ നേതൃത്വം നൽകി. ചടങ്ങിൽ ആശുപത്രി ഭരണസമിതി അംഗങ്ങൾ, ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രശാന്ത്.പി, ഡോക്ടർമാർ, ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Thalassery commemorating prominent collaborator E. Narayanan on his 10th death anniversary