മഞ്ഞോടി: (www.thalasserynews.in)തൊട്ടിൽപ്പാലത്തുനിന്നും നിറയെ യാത്രക്കാരുമായി തലശേരിയിലേക്ക് വരികയായിരുന്ന കൂഡൽ ബസാണ് ജഗന്നാഥ് - മഞ്ഞോടി റോഡിൽ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകാനായി ശ്രമിച്ചപ്പോൾ ബസിൻ്റെ പിൻഭാഗത്തെ ടയർ കുഴിയിൽ അമരുകയായിരുന്നു.
തുടർന്ന് യാത്രക്കാരെ ഇറക്കി. ഈ റോഡിൽ കുടിവെള്ള പൈപ്പിടാനായി റോഡ് ഒരു വശം മുഴുവൻ വെട്ടിപ്പൊളിച്ചിരിക്കുകയാണ്. കുഴി യഥാവിധി മൂടാതെ കരാറുകാരൻ പോവുകയും ചെയ്തു. കനത്ത മഴയിൽ റോഡിൽ ഇപ്പോൾ വെള്ളം കെട്ടിക്കിടക്കുകയാണ്. കുഴിയറിയാതെയാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്.
A private bus fell into a pit dug for laying a clean water supply pipe in Manjodi; it was lifted after much work