തലശ്ശേരി:(www.thalasserynews.in) മുസ്ലിംലീഗ് കണ്ണോത്ത് പള്ളി ശാഖാ കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് വിങ്ങും സംയുക്തമായി യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അജ്മലിൻ്റെ ഓർമ്മയ്ക്കായി പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എൻ വി നിഷാദിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത്ലീഗ് ശാഖാ പ്രസിഡന്റ് അസ് ലം അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് തലശ്ശേരി ടൗൺ സെക്രട്ടറി അഹമ്മദ് അൻവർ ചെറുവക്കര, മായിൻ ഹാജി ഉളിയിൽ, ശാഖാ ജനറൽ സെക്രട്ടറി റഷീദ് കരിയാടൻ, സെക്രട്ടറി അസ്ഹറുദ്ദീൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു. റഊഫ് ചിറയിൽ, സി പി ഫാറൂഖ്, കൊഞ്ചാസ്, ഫയാസ്, ജാബിർ റഷീദ്, മുഹമ്മദ് സനാപ് തുടങ്ങിയവർ നേതൃത്വം നൽകി.
Muslim League Kannothupalli Branch Committee distributed Ramadan kits