തലശ്ശേരി:(www.thalasserynews.in) കോൽക്കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച്ജിസ്തിയ തലശ്ശേരി കോൽക്കളി സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

12 അംഗം കോൽക്കളി ടീം തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നതിനിടയിൽ തന്നെ ആദ്യമായി കേരളോത്സവം സംസ്ഥാന തലത്തിൽ യോഗ്യത നേടുകയും മിന്നുന്ന പ്രകടനം കായ്ച്ചവെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. അഫ്സൽ മട്ടാമ്പ്രം പരിശീലീപ്പിക്കുന്ന 12 അംഗ ടീമാണ് സംസ്ഥാന തലത്തിൽ കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി ചരിത്രത്തിൽ ഇടം നേടിയത്.
Jistiya Thalassery performs well in Kolkkali; takes second place in the state at Kerala Festival