തലശേരി:(www.thalasserynews.in)മുതിർന്ന മാധ്യമപ്രവർത്തകൻ തലശ്ശേരി പ്രസ്ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ രചിച്ച ' ആ താലി മാല തേടി ആരും വന്നില്ല ' പുസ്തകത്തിൻ്റെ കവർചിത്ര പ്രകാശനം കണ്ണൂരിൽ നടന്നു.

സി.ഒ. എ കോൺഫറൻസ് ഹാളിൽ മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ എം.എൽ. എ പ്രകാശനം നിർവഹിച്ചു എം. ആർ രജീഷ് കുമാർ അധ്യക്ഷനായി.
കൈരളി ബുക്സാണ് പ്രസാധകർ കൈരളി ബുക്സ് എം.ഡി. ഒ അശോക് കുമാർ സ്വാഗതം പറഞ്ഞു. ഫാദർ ജോബിൻ വലിയ പറമ്പിൽ, അഡ്വ മാർട്ടിൻ ജോർജ്, ബിജു എളക്കുഴി, കണ്ണൂർ എ.സി പി പ്രദീപൻ കണ്ണി പൊയിൽ,പ്രിജേഷ് അച്ചാണ്ടി,ലിബർട്ടി ബഷീർ, അഡ്വ. കെ. വിശ്വൻ, പ്രിൻസ് എബ്രഹാം, സുകുമാരൻ, ടി.കെ. രമേശ് കുമാർ, കെ.വി. വിനയകുമാർ എന്നിവർ സംസാരിച്ചു. നവാസ് മേത്തർ ആമുഖ ഭാഷണം നടത്തി
ജൂൺ മാസം പുസ്തകം പുറത്തിറങ്ങും
'No one came looking for that talisman'; Cover of book written by journalist and Thalassery Press Forum President Nawaz Mathar released