തലശേരി:(www.thalasserynews.in) തലശ്ശേരി സീതി സാഹിബ് റോഡിൽ കെട്ടിയ കൂറ്റൻ വീട്ടുമതിൽ സമീപത്തെ വീടുകളിലേക്ക് ഇടിഞ്ഞ് അപകടം. കരിങ്കല്ല് കൊണ്ട് അശാസ്ത്രീയമായി നിർമ്മിച്ച വീട്ടുമതിലാണ് കനത്ത മഴയിൽ നിലം പതിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ ശക്തമായ മഴയിലാണ് തലശ്ശേരി സീതി സാഹിബ് റോഡിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കരിങ്കല്ലിൽ കെട്ടിയ വീട്ടുമതിലാണ് സമീപത്തെ വീടുകളിലേക്ക് പതിച്ചത് ഉയർത്തിക്കെട്ടിയ മതിലിന് മുകളിൽ ഏറെ കനമുള്ള മെറ്റൽ ഷീറ്റും പാകിയിരുന്നു. ഷീറ്റ് ഉൾപെടെയാണ് തകർന്ന് വീണത്.

അപകടത്തിൽസജ്ന സിദിഖ്,സയ്ബു സമീറ,ജാസ്മിൻ സിറാജ് എന്നിവരുടെ വീട്ടുമതിൽ 'തകർന്നു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകട സമയത്ത് വീട്ടുകാർ ഉൾവശത്തായതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇവർക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മതിൽ നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്നും നിർമ്മാണത്തിൽ അപാകതകൾ ഉണ്ടെന്നും ചൂണ്ടികാട്ടി കുടുംബങ്ങൾ നേരത്തെ തന്നെ പരാതി നൽകുകയും സ്റ്റേ ഓർഡർ ലഭിക്കുകയും ചെയ്തുവെങ്കിലും ഇതിനെയും മറികടന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
മഴ ഇനിയും കനക്കുകയാണെങ്കിൽ മതിലിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നു വീഴാവുന്ന അവസ്ഥയിലാണ് .
A huge wall built in violation of laws collapsed in Thalassery; 3 houses damaged