കണ്ണൂർ: ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെ പത്തോടെയാണ് അന്ത്യം.

ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ഏരിയ ലേഖകനായാണ് പത്രപ്രവർത്തനം തുടങ്ങിയത്. 2006ൽ സബ് എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു.
തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം. ഭാര്യ: പി എൻ സുലേഖ (സെക്രട്ടറി , തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം ആർ ശ്രീരാജ്, എം ആർ ശ്യാംരാജ്. സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ .
Desabhimani Kannur Unit Senior Sub-Editor M Rajeevan passed away