തലശേരി :(www.thalasserynews.in)പൊതുപ്രവർത്തകനും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ

കുട്ടിമാക്കൂൽ വട്ടപ്പാറ വില്ലയിൽ വർക്കി വട്ടപ്പാറ (81) നിര്യാതനായി.
കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് പി. ജെ. ജോസഫ് വിഭാഗം ജില്ല സെക്രട്ടറി, വൈ.എം.സി.എ തലശ്ശേരി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേഴ്സ് യു.പി സ്കൂൾ റിട്ട. പ്രധാനധ്യാപകനായിരുന്നു.
പരേതയായ ഗ്രെറ്റ റൊസാരിയോ ആണ് ഭാര്യ. മക്കൾ: വിൽബീന വർക്കി (നഴ്സ്, യു.എസ്.എ), പെട്രീഷ വിൽമ (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ, മാനന്തവാടി), വെര്‍ണിൻ ജോസഫ് (ട്യൂട്ടർ, ഗവ.മെഡിക്കൽ കോളജ് പരിയാരം). മരുമക്കൾ: ജോസഫ് കുന്നേൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, യു.എസ്.എ), വിജോഷ് സെബാസ്റ്റ്യൻ (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ്, കൽപ്പറ്റ), രചന ജോസി (അസി. മാനേജർ, യൂനിയൻ ബാങ്ക്). സഹോദരങ്ങൾ: പരേതനായ മാത്യു വട്ടപ്പാറ (ഐ.എസ്.ആർ.ഒ), ജോസഫ് (അധ്യാപകൻ, ശ്രീകണ്ഠാപുരം ഹയർ സെക്കൻഡറി സ്കൂൾ), സെബാസ്റ്റ്യൻ (റിട്ട.ഇന്ത്യൻ എയർ ഫോഴ്സ്), ജേക്കബ് വട്ടപ്പാറ (വൈസ് ചെയർമാൻ ഐ.സി.ഒ.സി), അഗസ്റ്റി വട്ടപ്പാറ (എൻജിനീയർ, ബാംഗളൂരു), പരേതനായ ജോയ് തോമസ് (ലണ്ടൻ), ചിന്നമ്മ ജോസഫ് (അങ്ങാടിക്കടവ്), മേരി ജോസഫ് (റിട്ട.അധ്യാപിക, ടി.ടി.ഐ, മാനന്തവാടി). സംസ്കാരം പിന്നീട്.
Kerala Congress (M) leader Varkey Vattappara passes away; Thalassery's gentle face bids farewell