തലശേരി:(www.thalasserynews.in) തേങ്ങ പറിക്കുന്നതിനിടെ 68-കാരൻ തെങ്ങിൽ നിന്നും വീണു മരിച്ചു. എരഞ്ഞോളി നിടുംങ്ങോട്ടും കാവിന് സമീപം വലിയ പറമ്പത്ത് സി. സുധാകരൻ (68) ആണ് തേങ്ങ പറിക്കുന്നതി നിടയിൽ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടത്തിൽ പെട്ടത്.

ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഭവാനി.മകൾ : ഷീബ.
മരുമകൻ : ഗോപി (മഹാരാഷ്ട്ര). സഹോദരങ്ങൾ: സതി, സുമ, സുരേഷ് ബാബു, സതീശൻ, സുചിത്ര, സുനിത, സുജില, സുനീഷ്
Thalassery native dies after falling from coconut tree