തലശേരി:(www.thalasserynews.in) ബസ് യാത്രക്കിടയിൽ തളർന്നു വീണ യാത്രക്കാരിയെ ബസ്സിൽ തന്നെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയ ബസ് ജീവനക്കാരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു.

തലശ്ശേരി - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസിന്റെ ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടി.എം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബസ് ജീവനക്കാരെ ആശുപത്രി ഭരണ സമിതി ചെയർമാൻ കെ പി സാജു ഷാൾ അണിയിച്ച് ആദരിച്ചു.
Thalassery Indira Gandhi Cooperative Hospital also honored the Ayliyam bus employees