Aug 6, 2024 10:39 AM

തലശേരി:(www.thalasserynews.in)  തലശേരിയിൽ നിന്ന് കണ്ടിക്കൽ വഴി കുട്ടിമാക്കൂലിലേക്ക് പോകുന്ന റോഡിലെ കുഴികൾ ഇപ്പോൾ വലിയ ഗർത്തമായി മാറിയിട്ടും തലശേരി നഗരസഭക്ക് അനക്കമില്ല.

പ്രതിപക്ഷമാകട്ടെ ഇതൊക്കെ കണ്ടും,കേട്ടും അനങ്ങാതിരിക്കുകയാണ്. നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡായിട്ടും യുവജന സംഘടനകളും പേരിനു പോലും പ്രതികരിക്കുന്നില്ല.

ഇരുചക്രവാഹന യാത്രക്കാർക്കും - ഓട്ടോറിക്ഷക്കാർക്കും, കാറുകൾക്കും യാത്രപോകാൻ പറ്റാത്ത അവസ്ഥയിലാണ് റോഡിലെ വൻ കുഴികൾ. ഏകദേശം 100 മീറ്ററോളം ദൂരത്തിൽ റോഡ് കുഴികൾ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.

കാൽ നടയാത്രക്കാർക്ക് റോഡിലെ ചെളി കാരണം നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ റോഡിൽ ഇരുചക്രവാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റവർ നിരവധിയാണ്. ഇതുവഴിയുള്ള രാത്രിയാത്രയാകട്ടെ അതീവ ദുഷ്ക്കരമാണ്.

കുഴികളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ എത്രത്തോളം ആഴമുള്ള കുഴികളാണെന്ന് ഡ്രൈവർമാർക്ക് രാത്രിയിൽ മനസിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗട്ടറിൽ വീണ് ആർക്കെങ്കിലും ജീവഹാനി സംഭവിക്കുന്നതിന് മുമ്പെങ്കിലും റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kandikkal - Kutimakul Road in the midst of commuters;Unmoved municipal council and a united opposition

Next TV

Top Stories