തലശേരി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

തലശേരി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
Jul 20, 2024 12:04 PM | By Rajina Sandeep

തലശേരി:(www.thalassrrynews.in)  തലശേരി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 6.30 ന് ലയൺസ് ഹാളിലാണ് ചടങ്ങ് നടക്കുക.

ലയൺസ് മൾട്ടിപ്പിൾ കൌൺസിൽ സിക്രട്ടറി ഡോ.എ.കണ്ണൻ മുഖ്യാതിഥിയായും, മുൻ ഗവർണർമാരായ ടി.കെ.രജീഷ്, എ. ജെ. മാത്യൂ, എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കുമെന്നും ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം. കെ..രാജഗോപാൽ, സിക്രട്ടറി രാജേഷ് കൃഷ്ണൻ,ട്രഷറർ സി.സുഭാഷ് എന്നിവരും സഹ ഭാരവാഹികളുമാണ് ചുമതലയേൽക്കുന്നത്.

വിദ്യാർത്ഥികളിൽ മയക്ക് മരുന്നിനെതിരെയുള്ള ബോധവൽക്കരണം, ട്രാഫിക് ബോധവൽക്കരണം, മെഗാ മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം, ഭക്ഷ്യക്കിററുകൾ, വൃക്ഷത്തൈകൾ , കൃത്രിമ കാലുകൾ, വീൽ ചെയറുകൾ, തയ്യൽ മെഷീനുകൾ, വിതരണം തുടങ്ങി 200 ൽ പരം സേവന പ്രവർത്തനങ്ങൾക്ക് സ്ഥാനാരോഹണ ചടങ്ങിൽ തുടക്കമിടും.

ചേററംകുന്നിലെ സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും അന്ധരുടെ സംഘടനക്ക് കുടകളും എൻ. ടി.ടി.എഫുമായി സഹകരിച്ച് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് 50 കുപ്പി രക്തവും മലബാർ കാൻസർ സെന്ററിന് രക്ത ശേഖരണത്തിനായി 35 ലക്ഷം ചിലവിട്ട് ആമ്പുലൻസ്, തലശ്ശേരി ജനറൽ ആശുപത്രി ക്കായി 4 ഡയാലിസിസ് മിഷ്യനുകൾ എന്നിവ.

ഇതിനകം നൽകിക്കഴിഞ്ഞതായി നിയുക്ത പ്രസിഡണ്ട് എം.കെ രാജഗോപാൽ അറിയിച്ചു.അനാഥർക്ക് എല്ലാ മാസവും ഉച്ച ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. നിയുക്ത ട്രഷറർ സി.എസ്.സുഭാഷ്, മുൻ പ്രസിഡണ്ട് രാജീവ് തണൽ, ജില്ലാ കമ്മിറ്റി സിക്രട്ടറി പ്രദീപ് പ്രതിഭ, പി.വി. ലക്ഷ്മണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.-

Inauguration of new officers of Thalassery Lions Club today

Next TV

Related Stories
യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

May 16, 2025 02:23 PM

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ്...

Read More >>
ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ  വിഭാഗം ആരംഭിച്ചു.

Apr 10, 2025 02:19 PM

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു.

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം...

Read More >>
മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി  റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Mar 18, 2025 11:37 AM

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം ചെയ്തു

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം...

Read More >>
കേരള ക്രിക്കറ്റ്  താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി  നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

Mar 5, 2025 08:24 PM

കേരള ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കേരള ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം കമ്മിറ്റി...

Read More >>
Top Stories










News Roundup